കരൾ നൽകിയവന്‍റെ കരൾ കത്തിച്ച് ചാമ്പലാക്കിയവള്‍ ആണ് ഗ്രീഷ്‌മ, കോടതി വിധിയിൽ സന്തോഷം; അന്വേഷണ ഉദ്യോഗസ്ഥർ

Spread the love

ഷാരോൺ വധക്കേസിൽ തൂക്കുകയർ വിധിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥ ആയിരുന്ന ഡി. ശില്‍പ ഐപിഎസ്. അന്വേഷണ സംഘത്തെ ഗ്രീഷ്‌മ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചെന്നും പല ഘട്ടങ്ങളിലും കേസിൽ വെല്ലുവിളി ഉണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞു.

അന്വേഷണ സംഘം ഒരുമിച്ച് നിന്ന് പ്രവർത്തിച്ചതിന്‍റെ വിജയം ആണ് ഇത്. കേസിലെ മറ്റ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥയായ ശില്‍പ കാസർകോട് പറഞ്ഞു.

അതേസമയം, ഷാരോൺ വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്നും വധശിക്ഷ പ്രതീക്ഷിച്ചതാണെന്നും ഡിവൈഎസ്‌പി ജോൺസൺ പറഞ്ഞു. അന്വേഷണ സംഘത്തിന്‍റെ വിജയമാണ് ഇത്. കേസന്വേഷണത്തിന്‍റെ ആദ്യഘട്ടം മുതലേ ഗ്രീഷ്മ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും ഗ്രീഷ്‌മയെ തള്ളിപ്പറയാൻ ആദ്യഘട്ടത്തിൽ ഷാരോണും ശ്രമിച്ചിട്ടില്ലെന്നും ഡിവൈഎസ്പി ജോൺസൺ പറഞ്ഞു.

ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്‌മയെന്നും ഡിവൈഎസ്‌പി പറഞ്ഞു. കരൾ നൽകിയവന്‍റെ കരൾ കത്തിച്ച് ചാമ്പലാക്കിയവള്‍ ആണ് ഗ്രീഷ്‌മയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *