ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തരുടെ ദുരന്ത അസ്ഥയുടെ ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട : ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തരുടെ ദുരന്ത അവസ്ഥയുടെ ദൃശ്യങ്ങൾ പുറത്ത് . ദേവസ്വം ബോർഡിന് കോടികൾ വരുമാനമുള്ള ശബരിമല തീർത്ഥാടന കേന്ദ്രത്തിന്റെ അവസ്ഥയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ആക്ഷേപമായി പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ഒരുക്കിയിരിക്കുന്ന സ്വാമിഫാമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായത്. ഇത് ആട്ഫാം ആണോ അതോ സ്വാമിഫാണോ എന്ന ആക്ഷേപ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത് . പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കിടവിരിവയ്ക്കാൻ ഒരുക്കിയിരിക്കുന്ന പദ്ധതി കണ്ടാൽ ആരും തന്നെ ഒന്ന് ഞെട്ടും. ആളൊന്നിന് 60 രൂപയാണ് ഈ പദ്ധതിയുടെ ഈടാക്കുന്നതെന്നും അയ്യപ്പഭക്തർ വ്യക്തമാക്കുന്നത്. സർക്കാർ വിവിധ പദ്ധതികൾ ശബരിമലയിൽ തീർത്ഥാടകർക്കുവേണ്ടി പ്രഖ്യാപിക്കുമെങ്കിലും അതൊന്നും ഇവിടെ നടപ്പിലാക്കാത്ത അവസ്ഥയാണ് ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർ പകർത്തുന്ന ദൃശ്യങ്ങളിലൂടെ ഇപ്പോൾ പുറത്ത് വരുന്നത്. കോടികൾ കെട്ടുകണക്കിന് കൊണ്ടുപോകുന്ന ദേവസ്വം ബോർഡും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്നും അയ്യപ്പ ഭക്തർ പറയുന്നത്.