പുരുഷന്മാരിലെ ആർത്തവവിരാമം; പ്രായം 30 കഴിഞ്ഞോ? ഈ ലക്ഷണങ്ങളെ അറിഞ്ഞിരിക്കണം

Spread the love

പുരുഷന്മാരിലെ ആർത്തവവിരാമം ആൻഡ്രോപോസ് എന്നറിയപ്പെടുന്നു. പുരുഷ ഹോർമോണായ ടെ‌സ്റ്റോസ്റ്റീറോണിൻ്റെ അളവ് കുറയുന്ന അവസ്‌ഥയാണിത്.അൻപതു വയസു കഴിഞ്ഞ പുരുഷന്മാരിലാണ് ആൻഡ്രോപോസ് സാധാരണയായി സംഭവിക്കുന്നത്. എന്നാൽ ഇപ്പോൾ മുപ്പതു വയസു കഴിഞ്ഞ പുരുഷന്മാരിലും ഇതേ അവസ്‌ഥ കാണപ്പെടുന്നതായും ഇത് എന്തുകൊണ്ടാണെന്നും എങ്ങനെ പരിഹരിക്കാമെന്ന് അറിയില്ലെന്നും ഡോക്ടർമാർ പറയുന്നു. പുരുഷന്മാരുടെ ആരോഗ്യത്തെ സംബന്ധിച്ച് ഒരു പ്രത്യേക ഘട്ടമാണിത്. പലപ്പോലും പ്രായമാകുന്നതിന്റെ ലക്ഷണമായാണ് പലരും ഈ അവസ്‌ഥയെ കാണുന്നത്. മുപ്പതുകളിലാണ് നിങ്ങളുടെ പ്രായം എങ്കിൽ ആൻഡ്രോപോസിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം.പുരുഷന്മാരിലെ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ പുരുഷന്മാരിലെ ആർത്തവവിരാമം ശാരീരികവും ലൈംഗികവും മാനസികവുമായ പ്രശ‌നങ്ങൾക്ക് കാരണമാകും പ്രായം കൂടുന്തോറും ഇവ ഗുരുതരമാകും വളരെ കുറഞ്ഞ ഊർജനില* വിഷാദം* മോട്ടിവേഷൻ വളരെ കുറയുക* ആത്മവിശ്വാസക്കുറവ്*ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം* ഉറക്കമില്ലായ്മ, ഉറങ്ങാൻ പ്രയാസം* ശരീരത്തിലെ കൊഴുപ്പ് കൂടുക*മസിൽ മാസ് കുറയുകയും ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യുക* സ്തനങ്ങൾ വികസിക്കുക* എല്ലുകളുടെ സാന്ദ്രത കുറയുക**ഇതു കൂടാതെ മിക്ക പുരുഷന്മാർക്കും ലൈംഗിക തൃഷ്‌ണക്കുറവ്, ഉദ്ധാരണക്കുറവ്, വന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകുന്നു.**സ്തനങ്ങൾക്ക് വീക്കം, വ്യഷണങ്ങൾക്ക് വലുപ്പം കുറയുക. ശരീരത്തിലെ രോമങ്ങൾ കൊഴിയുക, ശരീരത്തിൽ പെട്ടെന്ന് ചൂട് അനുഭവപ്പെടുകയും ചർമത്തിന് ചുവപ്പു നിറം വരുകയും ചെയ്യുക (hot flashes) തുടങ്ങിയവയും ഉണ്ടാകും.*പ്രായപൂർത്തിയാകും മുൻപ് ടെസ്‌റ്റോസ്‌റ്റീറോണിൻ്റെ അളവ് കുറവായിരിക്കും. എന്നാൽ ഒരു വ്യക്‌തി ലൈംഗികമായി മുതിരുന്നതോടെ (mature) ഇതിൻ്റെ അളവും ക്രമേണ ഉയരും. ഒരു പുരുഷന് പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് എല്ലാം ടെസ്‌റ്റോസ്‌റ്റീറോൺ ആണ് കാരണം. മസിൽ മാസിന്റെ വളർച്ച, ശരീരത്തിലെ രോമവളർച്ച, ശബ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ലൈംഗിക പ്രവർത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയ്ക്കെല്ലാം പിന്നിൽ ടെസ്‌റ്റോസ്‌റ്റീറോൺ ആണ്. പ്രായമാകുമ്പോൾ ടെസ്‌റ്റോസ്‌റ്റിറോണിൻ്റെ അളവ് കുറയുന്നു. പുരുഷന്മാർക്ക് 30 വയസ് ആകുമ്പോൾ മുതൽ ഓരോ വർഷവും ടെസ്‌റ്റോസ്‌റ്റീറോണിൻ്റെ അളവ് ശരാശരി ഒരു ശതമാനം വീതം കുറയുന്നതായി പഠനങ്ങൾ പറയുന്നു. ചില ആരോഗ്യപ്രശ്‌ങ്ങൾ ടെസ്‌റ്റോസ്റ്റ‌ീറോണിൻ്റെ അളവ് വളരെ നേരത്തെയോ വളരെ കുടിയ അളവിലോ കുറയാൻ കാരണമാകുന്നു.*ലക്ഷണങ്ങളെ നിയന്ത്രിക്കാം*ഏതെങ്കിലും ലക്ഷണങ്ങൾ മൂന്നാഴ്‌ചയിലധികം നീണ്ടു നിന്നാൽ വൈദ്യനിർദേശം തേടണം. ടെസ്‌റ്റോസ്‌റ്റീറോണിൻ്റെ അളവ് അറിയാൻ രക്തപരിശോധന നടത്തണം. പുരുഷ ആർത്തവവിരാമം വളരെ ഗുരുതരമായ പ്രയാസങ്ങൾ ഉണ്ടാക്കാത്തിടത്തോളം ചികിത്സ കൂടാതെ തന്നെ ലക്ഷണങ്ങളെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും. ഡോക്‌ടറോട് ലക്ഷണങ്ങൾ തുറന്നു പറയാൻ മടിക്കാതിരിക്കുക എന്നത് പ്രധാനമാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ട ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക. പതിവായി വ്യായാമം ചെയ്യുക, ദിവസവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ലഭിക്കുക, സമ്മർദം കുറയ്ക്കുക എന്നത് ഏറെ പ്രധാനമാണ്.സമ്മർദമോ വിഷാദമോ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടർ ആന്റിഡിപ്രസൻ്റുകളോ തെറാപ്പിയോ ജീവിതശൈലി മാറ്റങ്ങളോ നിർദേശിച്ചേക്കാം. പെർഫോമൻസ് എൻഹാൻസിങ് സ്‌റ്റിറോയ്‌ഡുകൾ ഉൾപ്പെട്ട ഹോർമോൺ റീപ്ലേസ്മെന്റ്റ് തെറാപ്പിയാണ് മറ്റൊരു ചികിത്സാരീതി. എന്നാൽ സിന്തറ്റിക് ടെസ്‌റ്റോസ്റ്റ‌ീറോണിന് പാർശ്വഫലങ്ങളുണ്ടാകും. അതുകൊണ്ട് ഗുണദോഷങ്ങളെപ്പറ്റി ചിന്തിച്ചുമാത്രം ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി ചെയ്യുക. കാരണം പ്രോസ്‌റ്റേറ്റ് കാൻസർ ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ കാൻസർ കോശങ്ങൾ വളരാൻ ഇത് കാണമാകും.

Leave a Reply

Your email address will not be published. Required fields are marked *