ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ഡോക്ടർ വീണു മരിച്ച സംഭവത്തിൽ : അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസ്
കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ഡോക്ടർ വീണു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിലാണ് അപകടം സംഭവിച്ചത്. കണ്ണൂർ റീജ്യണൽ ലാബിൽ കൺസൽട്ടന്റായ ഡോ. സുജാതയാണ് മരിച്ചത്.നാലാം പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് ആളുകൾ അധികമില്ലാത്ത സ്ഥലത്താണ് അപകടം ഉണ്ടായതെന്നാണ് തൊഴിലാളികൾ വ്യക്തമാക്കിയത്. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടാണ് സുജാത മരിച്ചത്. സുജാതയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.