മനോരമ നന്ദൻ അന്തരിച്ചു
*
മലയാള മനോരമ പോത്തൻകോട് ലേഖകൻ ജി നന്ദകുമാർ അന്തരിച്ചു.
ബാംഗ്ലൂർ സത്യസായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് സർജറിക്ക് ശേഷം മടങ്ങി വരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം നിലവിൽ സേലത്തെ ആശുപത്രിയിലാണ്.
നാളെ വിളപ്പിൽശാലയിലെ വീട്ടിൽ എത്തിക്കും എന്നാണ് അറിയുന്നത്.
പോത്തൻകോട് പ്രസ് ക്ലബ്ബിന്റെ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.ജേണലിസ്റ്റ് മീഡിയ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തുന്നു