വെൽവിഷേഴ്സ് മീറ്റുമായി തൃശ്ശൂർ എ എസ് ജി വാസൻ ഐ ഹോസ്പിറ്റൽസ്
തൃശ്ശൂർ : തൃശ്ശൂർ എ എസ് ജി വാസൻ ഐ ഹോസ്പിറ്റൽസ് വെൽവിഷേഴ്സ് മീറ്റ് സംഘടിപ്പിച്ചു. തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ ചടങ്ങിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ആശുപത്രിയിൽ നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് മാർച്ച് 28 മുതൽ ഏപ്രിൽ 28 വരെ ഒരുമാസ കാലയളവിലേക്ക് ഡോക്ടർമാരുടെ കൺസൾട്ടേഷൻ സൗജന്യമായിരിക്കും. കൂടാതെ, അനുബന്ധ ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാക്കും. തൃശ്ശൂർ ഡെപ്യൂട്ടി മേയർ റോസി ചടങ്ങിൽ എ എസ് ജി വാസൻ ഐ ഹോസ്പിറ്റൽസിൻ്റെ പ്രത്യേക ആനുകൂല്യങ്ങളുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.
എ.സി.പി സലീഷ് എൻ എസ്, ഇസിഎച്ച്എസ് ഒ.ഐ.സി കേണൽ ബിജു പോൾ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ്, തൃശ്ശൂർ കോർപറേഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള, തൃശ്ശൂർ – കൊച്ചി എ എസ് ജി വാസൻ ഐ ആശുപത്രിയിലെ കാറ്ററാക്ട് ആൻഡ് റിഫ്രാക്ടിവ് ഹെഡ് സർജൻ ഡോ. സോണി ജോർജ്, തൃശ്ശൂർ എ എസ് ജി വാസൻ ഐ ആശുപത്രിയിലെ കോർണിയ സ്പെഷ്യലിസ്ററ് ഡോ. അനശ്വര എം ജോൺ, റീജിയണൽ ഓപ്പറേഷൻസ് മാനേജർ ഹിമാൻഷു മാഥുർ, എ എസ് ജി വാസൻ ഐ ഹോസ്പിറ്റൽസ് കേരള റീജിയൺ ക്ലസ്റ്റർ ഹെഡ് സുമിത്ത് എസ് ,ബിസിനസ് ഡെവലപ്‌മെന്റ് റീജിയണൽ മാനേജർ ദീപക് നായർ, തൃശ്ശൂർ സെന്റർ ഹെഡ് ശ്രീകാന്ത് കെ സി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ രോഗികളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.