സ്കൂളിന്‍റെ മതിലും കൊടിമരവും പൊളിക്കണമെന്ന് പെരുമ്പാവൂർ നഗരസഭയ്ക്ക് കത്ത്
കൊച്ചി: സ്കൂളിന്‍റെ മതിലും കൊടിമരവും പൊളിക്കണമെന്ന് സ്വാഗതസംഘം ചെയർമാൻ ബാബു ജോസഫ്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ മതിൽ പൊളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകി.നവകേരള സദസിലെത്തുന്ന പരാതിക്കാർക്കായി മൂന്നു മീറ്റർ നീളത്തിൽ മതിൽ പൊളിക്കണം, ഗ്രൗണ്ടിലേക്ക് ബസ് ഇറക്കുന്നതിനായി റാമ്പ് വീതി കൂട്ടണം, സ്കൂളിനു മുന്നിലെ കൊടിമരം നീക്കം ചെയ്യണം. കൊടിമരത്തിലെ ചില്ലകൾ വെട്ടിമാറ്റണം, ജീർണാവസ്ഥയിലുള്ള കോൺക്രീറ്റ് സ്റ്റേജ് പൊളിച്ചുനീക്കണം എന്നീ നിർദേശങ്ങളാണ് കത്തിലുള്ളത്. ഇതിൽ മതിലും കൊടിമരവും പുനർനിർമിച്ച് നൽകുമെന്ന് കത്തിൽ പിന്നീട് എഴുതിച്ചേർത്തിട്ടുണ്ട്. ഇതിൽ മതിലും കൊടിമരവും പുനർനിർമിച്ച് നൽകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.