കൊടിമരത്തിൽ അടിവസ്ത്രം കെട്ടി തൂക്കി അപമാനിച്ച യുവാവ് പിടിയിൽ
കുടിയാന്മല: സി പി എം -ഡിവൈഎഫ്.ഐ.കൊടിമരങ്ങൾ നശിപ്പിച്ച ശേഷം ഇരുമ്പ് പെപ്പിൽ ഷഢി കെട്ടി തൂക്കി അപമാനിച്ച യുവാവ് പിടിയിൽ. പൂപ്പറമ്പ് അരമന പള്ളിക്ക് സമീപത്തെ പാറക്കടവൻ അനിലിനെ (45)യാണ് കുടിയാന്മല എസ്.ഐ.പി.ഡി.റോയിച്ച നും സംഘവും അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ 29 ന് രാത്രിയിലാണ് സംഭവം.അരമന പളളിക്ക് സമീപം സ്ഥാപിച്ച സി പി എം ,ഡി വൈ എഫ്.ഐ.കൊടിമരങ്ങൾ നശിപ്പിച്ച പ്രതി അടിവസ്ത്രം ഇരുമ്പ്പെപ്പിൽ കെട്ടി തൂക്കിയത്.എരുവേശിപൂപ്പറമ്പിലെ എ. പി.അബൂബക്കറുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.