കേരള ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഉജ്ജ്വല 2025 പുരസ്കാരത്തിന് അർഹയായി ഡോ. വനജ
കേരള ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ ഉജ്ജ്വല 2025 പുരസ്കാരം ഡോക്ടർ വനജക്ക്. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസറാണ് ഡോക്ടർ വനജ. പ്രവർത്തിച്ചു വന്ന എല്ലാ ആശുപത്രികളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആയുർവേദത്തെ കൂടുതൽ ജനകീയമാക്കുന്നതിനും ഡോക്ടർ ചെയ്ത സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ബോധവത്കരണ ക്ലാസുകൾ, പ്രതിരോധ മരുന്നു വിതരണം, ഔഷധ കഞ്ഞിവിതരണം ഇവയെല്ലാം നല്ല പങ്കാളിത്തത്തോടെ ജനകീയമായി നടപ്പാക്കാൻ ഡോക്ടർ വനജക്ക് സാധിച്ചു.
2012 ൽ ഷോളയൂരിൽ തുടങ്ങി മണ്ണൂരിലും തച്ചമ്പാറയിലും സർക്കാർ ആയുർവേദ ആശുപത്രികളിൽ സേവനമനുഷ്ഠിച്ച ഡോക്ടർ ആയുർവേദത്തെ ജനകീയമാക്കി. പ്രവർത്തന മികവിന് ലഭിച്ച അംഗീകാരമാണ് ഈ വർഷത്തെ ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ വനിതകൾക്കായി ഏർപ്പെടുത്തിയ ഉജ്ജ്വല പുരസ്കാരം ഡോക്ടർ വനജയെ തേടിയെത്തിയത്. നിലവിൽ കരിമ്പുഴ പഞ്ചായത്തിലെ ഗവ. ആയുർവേദ ആശുപത്രി പൊമ്പ്രയിലെ മെഡിക്കൽ ഓഫീസറാണ് ഡോ. വനജ. സ്ത്രീകൾക്ക് യോഗ പരിശീലനവും പാലിയേറ്റീവ് രോഗികൾക്ക് ഗൃഹസന്ദർശനം നടത്തി മരുന്നു വിതരണവും ഡോക്ടർ വനജയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.