ഗവർണർക്കെതിരെയുള്ള പ്രതിഷേധം വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുളള എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊല്ലത്തെ സംഭവം പൊലീസിന് മുൻകൂട്ടി അറിയാം. വേണ്ട മുൻകരുതൽ എടുത്തില്ല. ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടുവെന്നും വി മുരളീധരൻ വിമർശിച്ചു.