തിരുവല്ലത്ത് മേൽപ്പാലം ഇല്ലാത്തിനെ തുടർന്ന് വാഹനപകടങ്ങൾ പതിവ് കാഴ്ചയായി
തിരുവനന്തപുരം : തിരുവല്ലത്ത് മേൽപ്പാലം ഇല്ലാത്തിനെ തുടർന്ന് വാഹനപകടങ്ങൾ പതിവ് കാഴ്ചയായി . കഴക്കൂട്ടം പാറശ്ശാല ബൈപ്പാസ് റോഡ് പൂർത്തിയായേതോ ടെ ദേശീയ പാതയിലൂടെ അമിത വേഗത്തിലാണ് വാഹനങ്ങളുടെ സഞ്ചാരം. തിരുവല്ലം ഭാഗത്ത് തിരുവനന്തപുരം സിറ്റിയിലേക്ക് പ്രവേശിക്കാൻ അവസരം ഉണ്ടെങ്കിലും മതിയായ ട്രാഫിക് സിഗ്നലുകൾ ഇവിടെ സ്ഥാപിച്ചിട്ടില്ല.

വൺവേയിലൂടെ വരുന്ന വാഹനങ്ങൾ ഇട റോഡിലേക്ക് പ്രവേശിക്കുമ്പോൾ അപകടം നിത്യസംഭവമാകന്ന രീതിയിൽ മാറുന്നു.ഇന്ന് രാവിലെ ടെയിലർ വാഹനം തമ്മിൽ തട്ടി വലിയ അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങൾക്കും കേടുപാടുണ്ട്. സംഭവത്തിൽ ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസമയത്ത് വലിയ ട്രാഫിക് തടസ്സവും ഉണ്ടായിട്ടുണ്ട്. അപകടം സ്ഥിരമായി ഒഴിവാക്കാൻ മേൽപ്പാലം അത്യവശ്യമാണെന്ന് നാട്ടുകാർ വ്യക്തമാക്കി.