ഇടുക്കി കല്ലാർ ഡാം തുറന്നു
ഇടുക്കി കല്ലാർ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ പത്ത് സെന്റി മീറ്റർ വീതം ഉയർത്തി. നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. നിലവിൽ 823.7 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 824.48 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡാമിന്റെ അതിർത്തി മേഖലകളിൽ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത മഴയിൽ ചേറ്റുകുഴി-കമ്പംമേട്ട് റോഡിലും ചേറ്റുകുഴി-കൂട്ടാർ റോഡിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.