ഒരു മണിക്കൂറോളം കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയെ മുൾമുനയിൽ നിർത്തി യുവാവ്
കാട്ടാക്കട: ഒരു മണിക്കൂറോളം കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയെ മുൾമുനയിൽ നിർത്തി യുവാവ് നെടുമങ്ങാട് നിന്ന് പുറപ്പെട്ട ബസ് കാട്ടാക്കട ഡിപ്പോയിലെത്തി ആൾക്കാരെല്ലാം ഇറങ്ങിയതിനു ശേഷം കണ്ടക്ടർ നോക്കുമ്പോൾ സീറ്റിനടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു എത്ര തട്ടി വിളിച്ചിട്ടും എഴുന്നേൽക്കുന്നതുമില്ല വിവരം അറിഞ്ഞു കാട്ടാക്കട പോലീസും സ്ഥലത്തെത്തി ഏറെ നേരം പണിപ്പെട്ടിട്ടും ഇയാളെ പുറത്തേക്ക് എത്തിക്കാൻ ആയില്ല മദ്യലഹരിയിൽ അബോധാവസ്ഥയിലാണ് ഇയാൾ സീറ്റിൽ കുടുങ്ങി പോയത് മറ്റേതെങ്കിലും ലഹരി ഇയാൾ ഉപയോഗിച്ചിരുന്നോ എന്നും വ്യക്തമല്ല നെടുമങ്ങാട് ജോലിക്ക് പോയശേഷം മദ്യപിച്ചിരുന്ന ഇയാൾ ലക്ക് കെട്ട് സീറ്റിനിടയിൽ കുടുങ്ങുകയായിരുന്നു ഏറെ പണിപ്പെട്ട് പുറത്തെത്തിച്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത തുടർന്ന് ഒരു മണിക്കൂർ വൈകി ബസ്സ് തിരികെ നെടുമങ്ങാട് പോയി