വികസനത്തിന് തടസ്സം മോദി ഭരണകൂടം:കെ.സുധാകരന്‍ എംപി

Spread the love

തിരുവനന്തപുരം : കെപിസിസി ആസ്ഥാനത്ത് നടന്ന 78-ാംമത് സ്വാതന്ത്ര്യ ദിനാഘോഷപരിപാടി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് കെപിസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. രാജ്യം വികസനത്തിലേക്ക് പോകുന്നതിന് തടസ്സം നില്‍ക്കുന്നത് നരേന്ദ്രമോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളും ഭരണക്രമങ്ങളുമാണെന്ന് കെ.സുധാകരന്‍ കുറ്റപ്പെടുത്തി.സാമുദായിക ധ്രൂവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇത് നാടിന്റെ വികസനത്തെ പിന്നോട്ടടിക്കും.മതനിരപേക്ഷതയെയും ബഹുസ്വരതയെയും തകര്‍ത്ത് ഏകാധിപത്യ നടപടികളിലൂടെ നിയമനിര്‍മ്മാണം നടത്തുന്നു.രാജ്യത്തെ ജനാധിപത്യ-മതേതതര വിശ്വാസികള്‍ ഒറ്റക്കെട്ടായി അതിനെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ അഹിംസാ മാര്‍ഗത്തിലൂടെ ബ്രട്ടീഷ് സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തി ഇന്ത്യ നേടിയ സ്വാതന്ത്ര്യ സമര പോരാട്ടം ലോകചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസമാണെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ , കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി , കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍,ടി.യു.രാധാകൃഷ്ണന്‍,കെ.ജയന്ത്,ജി.എസ്.ബാബു,മരിയാപുരം ശ്രീകുമാര്‍,ജി.സുബോധന്‍,എംഎം നസീര്‍,പിഎം നിയാസ്, ഡിസി.സി പ്രസിഡന്റ് പാലോട് രവി,കെ.മോഹന്‍കുമാര്‍, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, കുമ്പളത്ത് ശങ്കരപിള്ള,രമേശന്‍ കരുവാച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. ————-കാഫിര്‍ പരാമര്‍ശം സിപിഎം നേതാക്കളുടെ അറിവോടെ, പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം: കെ സുധാകരന്‍ എംപികാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപ്രവര്‍ത്തകരാണ് കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. സിപിഎം നേതാക്കള്‍ അറിയാതെ ഇത് നടക്കില്ലെന്നും സുധാകരന്‍ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.’ഞങ്ങളാരും അല്ലല്ലോ പൊലീസിനെ ഭരിക്കുന്നത്. ഇടതുപക്ഷമല്ലേ?. ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നാണ് ആ പ്രയോഗം വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു. പൊലിസിന്റെ അഭിപ്രായം അംഗീകരിക്കണോ, അതോ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ അഭിപ്രായം അംഗീകരിക്കണമോ? നിലവിലുള്ള സത്യാവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരാണ് എന്നതില്‍ കൂടി അന്വേഷണം നടത്തണം. നേതാക്കള്‍ അറിയാതെ സാധാരണ ഗതിയില്‍ സിപിഎം സര്‍ക്കിളില്‍ നിന്ന് ഒരിക്കലും മറ്റൊരു കമന്റ്സ് വരില്ല. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇതുണ്ടായത്.രേഖപരമായ എല്ലാ തെളിവുകളും പോലീസിന്റെ പക്കലുണ്ടെന്നും എന്നിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നും സുധാകരന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *