സ്വകാര്യ ബസിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന മൂവായിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പയ്യന്നൂർ: വാഹന പരിശോധനക്കിടെ സ്വകാര്യ ബസിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന മൂവായിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൻ കുമാറിൻ്റെ നേതൃത്വത്തിൽ ദേശീയ പാതയിൽ കരിവെള്ളൂരിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മംഗലാപുരത്ത് നിന്നും സ്വകാര്യ ബസിൽ കടത്തികൊണ്ടുവരികയായിരുന്ന3000 ത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പ്രതിയെ കണ്ടെത്താനായില്ല.പിശോധനയിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർ മാരായ വിനീത്, ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു.