ചിക്കൻ കറി രുചിച്ച് നോക്കാൻ കിട്ടിയില്ല അച്ഛനെ മകൻ വിറകിനടിച്ചു കൊലപ്പെടുത്തി

Spread the love

മംഗളൂരു: വീട്ടില്‍ ഉണ്ടാക്കിയ കറി രുചിച്ച് നോക്കാന്‍ പോലും കിട്ടാഞ്ഞതിന്റെ പേരില്‍ വഴക്കുണ്ടായതിനെത്തുടര്‍ന്ന് അച്ഛന്‍ മകനെ വിറകിനടിച്ചു കൊലപ്പെടുത്തി. സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം ആണ് അച്ഛന്‍ ഷീണയുടെ അടിയേറ്റ് മരിച്ചത്.വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി മുഴുവന്‍ ഷീണ കഴിച്ചതിനെച്ചൊല്ലിയാണ് ശിവറാം വഴക്കിട്ടത്. കറിയുണ്ടാക്കുമ്പോള്‍ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി തീര്‍ന്നത് അറിഞ്ഞത്. തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റമായി. തുടര്‍ന്ന് വഴക്ക് കയ്യാങ്കളിയിലെത്തി. പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. സുബ്രഹ്‌മണ്യ പൊലീസ് സ്ഥലത്തെത്തി ഷീണയെ അറസ്റ്റ് ചെയ്തു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന്‍ ഷീണ കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *