ഇലക്ടറല്‍ ബോണ്ട് കേസ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചേക്കും

Spread the love

ഡല്‍ഹി: പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിജെപി സര്‍ക്കാരിന് തലവേദനയായി മാറിയ ഇലക്ടറല്‍ ബോണ്ട് കേസ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചേക്കും. കേസില്‍ ഇന്ന് എസ്ബിഐ വിശീദകണം നല്‍കേണ്ടി വരും. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ എസ്ബിഐ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. (Supreme court may consider electoral bond case today)2018 മാര്‍ച്ച് ഒന്ന് മുതല്‍ 2019 ഏപ്രില്‍ 11 വരെയുള്ള ബോണ്ട് വിവരങ്ങള്‍ കൂടി പുറത്തുവിടണമെന്ന ആവശ്യവും സുപ്രിം കോടതിയുടെ മുന്നിലുണ്ട്. സിറ്റിസണ്‍സ് റൈറ്റ്സ് വാച്ച് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സിപിഐഎം, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചേക്കും.ഇതുവരെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയ പണത്തില്‍ ബഹുഭൂരിഭാഗവും ബിജെപിക്കാണ് ലഭിച്ചത്. പല കമ്പനികളും കേന്ദ്ര ഏജന്‍സി നടപടി ഭയന്നാണ് പണം നല്‍കിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കടലാസ് കമ്പനികളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി നേരിടുന്ന കമ്പനികളും സംഭാവന നല്‍കിയവയില്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *