വീണ്ടും ഇവിഎമ്മിനെ പഴിച്ച് രാഹുൽ ഗാന്ധി രംഗത്ത്

Spread the love

മുംബൈ: വീണ്ടും ഇവിഎമ്മിനെ പഴിച്ച് രാഹുൽ ഗാന്ധി രംഗത്ത്. നരേന്ദ്ര മോദി വെറും മുഖംമൂടിയാണ്. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലെങ്കിൽ നരേന്ദ്രമോദി വിജയിക്കില്ലെന്നും രാഹുൽ ആരോപിച്ചു. ഇലക്ഷൻ കമ്മീഷനോട് ഇ വി എം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. വി വി പാറ്റ് കൂടി എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി ലഭിച്ചില്ല.എന്നാൽ ഇവിഎം വിഷയം സുപ്രീം കോടതിയിൽ എത്തിയപ്പോൾ അവിടെ തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അത് ചെയ്യാതെ ഇത്തരം ആരോപണം ഉന്നയിക്കരുതെന്ന് ബിജെപി രാഹുലിനെ പരിഹസിച്ചു. അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രാ നടത്തിയത് കോൺഗ്രസ് തനിച്ചല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികൾ ഒറ്റക്കെട്ടായാണെന്നും അണിനിരന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നില്ലെന്നും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിയന്ത്രിക്കപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയല്ല. എല്ലാ കക്ഷികളും ചേര്‍ന്ന് ഒരു പാര്‍ട്ടിയെ എതിര്‍ക്കുകയുമല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടം.അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗർ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി കൊടുത്തു. എന്തുകൊണ്ട് രാജ്യത്തെ മറ്റു ജനാവിഭാഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നും രാഹുൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *