അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ ഇനിയുമായില്ല

Spread the love

കണ്ണൂര്‍: അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ ഇനിയുമായില്ല. ഇന്നലെ പകല്‍ മുഴുവന്‍ പ്രദേശത്തെ റബ്ബര്‍ തോട്ടത്തിലെ ചതുപ്പില്‍ കിടന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ആയിരുന്നു തീരുമാനം.ഇതനുസരിച്ച് കാസര്‍കോട് നിന്ന് വെടിവയ്ക്കാന്‍ ആളെത്തിയെങ്കിലും ഇരുട്ട് വീണതോടെ കടുവ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഡിഎഫ്ഓ ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധമറിയിച്ചു.ഒരാഴ്ചയായി ജനവാസമേഖലയില്‍ കറങ്ങുന്ന കടുവയെ പിടികൂടാന്‍ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. ഇതിനിടെ വനം വകുപ്പ് നിരീക്ഷണത്തിനിടെയാണ് റബ്ബര്‍ തോട്ടത്തില്‍ കടുവയെ കണ്ടത്. പ്രായമേറിയ കടുവയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെന്നാണ് സൂചന. ഇതാകാം കാട് കയറാതെ കടുവ നാട്ടില്‍ തന്നെ തുടരുന്നത്. ദീര്‍ഘസമയം ഒരിടത്ത് തന്നെ തുടരുന്ന ശാരീരികമായ അവശതയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.എന്തായാലും കടുവയെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്. വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം സൈ്വര്യമായി വിഹരിക്കുന്ന കടുവയുടെ വീഡിയോകള്‍ പുറത്തുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ കടുവ നിര്‍ബാധം വിഹരിക്കുന്ന സാഹചര്യത്തില്‍ ജനസുരക്ഷ കണക്കിലെടുത്താണ് നിരോധനാജ്ഞ.

Leave a Reply

Your email address will not be published. Required fields are marked *