എച്ച്എസ്എസ്ടി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്ക് അപേക്ഷിക്കാം
കോട്ടയം ജില്ലയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച്എസ്എസ്ടിബോട്ടണി, ഹിന്ദി തസ്തികകളില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒന്ന് വീതം സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ശ്രവണ, മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയുംപരിഗണിക്കുന്നതാണ്. ഇരു ഒഴിവുകളിലും അതത് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം, ബി എഡ്, സെറ്റ് തത്തുല്യ യോഗ്യതയുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയില്‍ 55200 -1,15,300. പ്രായം 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.