ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം
തമിഴ്നാട്: ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വച്ചാണ് കൗശിക് എന്ന ബാലനെ പുലി ആക്രമിച്ചത്.കൗശികിന്റെ കഴുത്തിൽ കടിച്ച പുലി, അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. സുരക്ഷാ ജീവനക്കാർ അലാറം മുഴക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മറഞ്ഞു. കഴുത്തിലും തലയിലും പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.അതേസമയം, മുൻപും തിരുമലയിൽ തീർത്ഥാടകർക്ക് നേരേ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.