കണ്ണൂരിലെ അർബൻ നിധി നിക്ഷേപ തട്ടിപ്പ് : അന്വേഷണം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു

Spread the love

കണ്ണൂരിലെ പ്രവർത്തിക്കുന്ന അർബൻ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും ഇതിനായി പ്രത്യേക സംഘം രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവായിക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്.പി എം പ്രദീപ്കുമാറിനാണ് മേൽനോട്ടച്ചുമതല, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ ആന്റ് കാസർഗോഡ് യൂണിറ്റ് ഡിവൈഎസ്പി റ്റി.മധുസൂദനൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇൻസ്പെക്ടർമാരായ ജി.ഗോപകുമാർ , എം.സജിത്ത്, ആർ.രാജേഷ് എന്നിവർ അംഗങ്ങളായിരിക്കും കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ ബിനുമോഹൻ ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി എന്നിവർ സംഘത്തെ സഹായിക്കും. കണ്ണൂർ സിറ്റി ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 ക്രൈം കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *