പാറശാലയില്‍ പൊതുവിദ്യാലയങ്ങളില്‍ നൂറുമേനി വിജയം നേടാന്‍ സൂര്യകാന്തി

Spread the love

പാറശ്ശാല നിയോജക മണ്ഡലത്തില്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എ നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ സൂര്യകാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ പൊതുവിദ്യാലയങ്ങളില്‍ നിന്നും ഇക്കൊല്ലം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷ എഴുതുന്ന കുട്ടികളുടെ റിസള്‍ട്ട് മെച്ചപ്പെടുത്തുക, മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ത്തുക, മണ്ഡലത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും 100 ശതമാനം വിജയം കൈവരിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് യോഗം സംഘടിപ്പിച്ചത്. സി കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലെയും പ്രിന്‍സിപ്പാള്‍മാരും, പ്രഥമാധ്യാപകരും, പി.ടി.എ പ്രസിഡന്റുമാരും പങ്കെടുത്ത് തങ്ങളുടെ വിദ്യാലയങ്ങളിലെ നിലവിലെ അക്കാദമിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നെയ്യാറ്റിന്‍കര ഡി.ഇ.ഒ ആര്‍.ബാബു അദ്ധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *