കേരളത്തിലെ എസ്ഐആർ റദ്ദാക്കണം’; സിപിഎം സുപ്രീം കോടതിയിൽ
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) സിപിഎം. എസ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ ഹര്‍ജി നൽകി. എസ്ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിൽ പറയുന്നത്.സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നൽകിയത്. അഭിഭാഷകൻ ജി പ്രകാശാണ് സിപിഎമ്മിനായി ഹർജി സമർപ്പിച്ചത്. സിപിഐയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ ഹർജി സമർപ്പിക്കുമെന്നാണ് വിവരം.അതേസമയം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും. വിഷയത്തിൽ ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി ബെയിലി പാലം വഴി കടത്തിവിട്ടവരും തിങ്ങി നിറയുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ തീർത്ഥാടകർ ബാരിക്കേഡ് തകർത്ത് അകത്തേക്ക് കയറുന്ന സാഹചര്യമാണ് ഉണ്ടായത്. പലരും ബാരിക്കേഡിന് മുകളിലൂടെ കയറി. പതിനെട്ടാം പടിയുടെ താഴെ ഭയാനകമായ തിക്കുംതിരക്കുമാണ് ഉണ്ടായത്. കുട്ടികൾ അടക്കം അലറി കരഞ്ഞു. നട അടയ്ക്കുന്നത് 2 മണി ആക്കുകയും ചെയ്തു. പിന്നീട് പോലീസിന്റെ കഠിന പരിശ്രമത്തിനൊടുവിൽ ആണ് മൂന്നുമണിയോടെ തിരക്ക് നിയന്ത്രിക്കാൻ സാധിച്ചത്. ഇരുപതിനായിരം പേർക്ക് സ്പോർട്ട് ബുക്കിംഗ് അനുവദിച്ചിട്ടും 35000 വരെ ആളുകൾ കടന്നുപോയതായാണ് റിപ്പോർട്ട്.

