ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നല്‍കി ഇ.പി. ജയരാജന്‍

Spread the love

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ – ജാവഡേക്കര്‍ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍,ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതി.ശോഭാ സുരേന്ദ്രന്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരേ ഇ.പി. ജയരാജന്‍ കഴിഞ്ഞദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മൂവരും അപവാദപ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളില്‍ കൂടി മാപ്പുപറയണം. ഇല്ലെങ്കില്‍ നിയമനടപടിയെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ഇ.പി. ജയരാജന്‍ നിയമനടപടികള്‍ക്ക് തുടക്കമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *