വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ സംസ്ഥാന തല മത്സരം മാർച്ച് 25ന്

Spread the love

വികസിത ഭാരത സങ്കല്പങ്ങൾക്ക് യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ സംസ്ഥാന തല മത്സരം മാർച്ച് 25ന് കാര്യവട്ടം സായി ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ നടക്കും. രാവിലെ 10നു കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്‌ഘാടനം ചെയ്യും.

നാലു ജില്ലാ കളിലായി നടന്ന ജില്ലാ തല മത്സരത്തിൽ വിജയിച്ച 40 വിജയികളാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരക്കുന്നത്. പരിപാടിയിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെയും കേരള യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ, എൽ.എൻ. സി.പി പ്രിൻസിപ്പൽ & റീജിയണൽ ഹെഡ് ഡോ. ജി കിഷോർ, നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽ കുമാർ, നാഷണൽ സർവീസ് സ്കീം റീജിയണൽ ഡയറക്ടർ വൈ എം ഉപ്പിൻ, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി എന്നിവർ പ്രസംഗിക്കും.

സംസ്ഥാന തല മത്സരത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കാണ് ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ വച്ച് ഏപ്രിൽ 1 ,2, 3 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരംലഭിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *