കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടിച്ചു
കാട്ടാക്കട : കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടിച്ചു. കാട്ടാക്കട, ആമച്ചൽ, താഴെക്കള്ളിക്കാട് പുത്തൻവീട്ടിൽ വിഷ്ണു (35) വിൻ്റെ വീട്ടിൽ നിന്നുമാണ് പിടിച്ചത്. ഇയാൾക്കൊപ്പം തിരുമല, വിജയമോഹിനി ക്വോട്ടേഴ്സ് A/8 ൽ അനൂപ് (33) കസ്റ്റടിയിലാണ്.
കൊലപാക കേസുകൾ, കഞ്ചാവ് എന്നീ കേസുകൾ ഉൾപ്പെടെയുള്ള പ്രതിയാണ് ഇവർ എന്ന് പോലീസ് പറഞ്ഞു. ബാഗ്ലൂരിൽ നിന്നും കൊണ്ടുവന്ന പലഹാരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ട് വന്നത്. ബ്രഡിനുള്ളിൽ ഹോൾ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചാണ് mdma കൊണ്ട് വന്നത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ടാൻസാഫ് ടീം പിടികൂടിയത്. പോലീസ് വീട്ടിൽ പരിശോധന നടന്നു വരുന്നു.
നഗരത്തിൽ നിന്നും പ്രതികളെ പിൻതുടർന്ന് എത്തിയ നർക്കോർട്ടിക്കൽ DYSP പ്രദീപ് പിൻ്റെ ഡാൻസാഫ് ടീം അംഗങ്ങളായ എസ് ഐ ശ്രീ ഗോവിന്ദ്, എസ് ഐ റസൽരാജ്, ജി.എസ്.ഐ സുനിൽ ലാൽ, ജി.എ.എസ്.ഐ നിവിൽ രാജ്, സി.പി.ഒ വി ജേഷ്, അഭിലാഷ്, ശരൺ എന്നിവർ ആണ് വീട്ടിൽ നിന്നും 2 പ്രകളെയും MD MAയും പിടികൂടിയത്. വിഷ്ണുവിന് ആമച്ചലിൽ കൊലപാതക കേസിൽ പ്രതിയാണ്. നിരവധി അടിപിടി കേസിലെയും പ്രതിയാണ്, പ്രതികളെ കാട്ടാക്കട പോലീസിന് കൈമാറി.