നെയ്യാറ്റിൻകര സബ്ജയിലിന് മുന്നിൽ നിന്ന് ചാടിപ്പോയ പ്രതിയെ സാഹസികമായി പോലീസ് പിടികൂടി
*
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര സബ്ജയിലിന് മുന്നിൽ നിന്ന് ചാടിപ്പോയ പ്രതിയെ സാഹസികമായി പോലീസ് പിടികൂടി. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന് മോഷണകോസ് പ്രതിയായ താജുദ്ദീൻ (20) നെയാണ് നെയ്യാറ്റിൻകര സബ്ജയിൽ റിമാഡ് ചെയ്യുവാൻ കൊണ്ടുവന്നത് . ഇതിനിടെയാണ് സബ് ജയിലിന് മുന്നിൽ നാടകീയ സംഭവം നടന്നത്. താജുദ്ദീനും വോറൊരു പ്രതിയുമായാണ് നെയ്യാറ്റിൻകര സബ്ജയിൽ വിഴിഞ്ഞം പോലീസ് റിമാൻഡ് ചെയ്യുവാൻ കൊണ്ടുവന്നത്. ജയിലിന് മുന്നിൽ എത്തിയപ്പോൾ ജയിലിന് ഉള്ളിൽ കടക്കുവാൻ രണ്ട് പേരെയും ചേർത്ത് അണിഞ്ഞിരുന്ന വിലങ്ങ് പോലീസ് അഴിച്ചു. ഇതിനിടെയാണ് താജുദ്ദീൻ പോലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടത്. സബ് ജയിലിൻ്റെ പ്രദേശത്തെ ഒരു വീടിൻ്റെ മുന്നിലൂടെ പ്രതിയായ താജുദ്ദീൻ പോലീസിൻ്റെ കണ്ണ് വെട്ടിച്ച് ചാടി കടന്ന് പോകുകയായിരുന്നു. തുടർന്ന് . നെയ്യാറ്റിൻകര പ്രദേശമായ ചെമ്പരത്തിവിള , വഴുതൂർ, എന്നീ പ്രദേശങ്ങളിൽ വിഴിഞ്ഞം പോലീസും നെയ്യാറ്റിൻകര പോലീസും വിവിധ സ്വകോഡുകളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുളം അന്വേഷണത്തിനൊടുവിൽ, ചെമ്പരത്തിവിള , വീരചക്രം മേജർ മഹാവിഷ്ണു ക്ഷേത്രത്തിനുള്ളിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ശേഷം പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടി നെയ്യാറ്റിൻകര പോലീസ് കൊണ്ടു പോയി. ഇന്ന് പ്രതിയെ വിഴിഞ്ഞം സ്റ്റേഷനിൽ എത്തിച്ചതിനുശേഷം പോലീസ് കസ്റ്റഡിയിൽ ചാടിയത് ഉൾപ്പെടെ കേസ് രജിസ്റ്റർ റിമാൻഡ് ചെയ്യുമെന്നാണ് സൂചന.