ഉദ്യോർഗാത്ഥികളുടെ ദുരവസ്ഥയ്ക്ക് താൽക്കാലികമായി പരിഹാരം ആവശ്യപ്പെട്ട് : കേരള കൗൺസിൽ ഓഫ് ചർച്ചൻ്റെ അംഗസംഘടനായ സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ*
*സി.പി.ഒ
വനിതാ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിൻ്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമനം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടറിയേറ്റിനു മുൻപിൽ നാളുകളായി സമരം നടത്തുകയാണ്. അതിൽ യാതൊരു നടപടിയും ഉണ്ടാകില്ല എന്ന തരത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും നിലപാട് ഉണ്ടാകുന്ന അവസരത്തിൽ ഈ ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥയ്ക്ക് താൽക്കാലികമായി എങ്കിലും പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അംഗ സംഘടനയായ സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ സർക്കാർ ജോലി ലഭിക്കുന്നതു വരെ 50 പേർക്ക് ജോലി നൽകാം എന്ന് സമ്മതിച്ചിട്ടുണ്ട്. കോൺസ്റ്റബിൾ തസ്‌തികയിൽ എൻട്രി ലെവലിൽ ലഭിക്കുന്ന ശമ്പളത്തിന് ഏകദേശം അടുത്ത ശമ്പളം തന്നെ അവർക്ക് നൽകാമെന്നും ഫൗണ്ടേഷൻ്റെ നേതൃത്വം വഹിക്കുന്ന കെസിസിയുടെ ഇക്കോളജിക്കൽ കമ്മീഷൻ ചെയർമാൻ കമാൻഡർ ടി ഒ ഏലിയാസ് സാർ അറിയിച്ചിട്ടുണ്ട്. തുടർന്ന് കൂടുതൽ പേർക്ക് ജോലി നല്‌കാൻ ശ്രമിക്കുന്നതും ആണ്.
ക്രിയാത്മകമായ ഈ നടപടി ദുഃഖ ശനിയാഴ്‌ച 11മണിക്ക് കെ സി സി ചുമതലക്കാർ സമരപ്പന്തലിൽ എത്തി അറിയിക്കുന്നതാണ്.