ഗവർണർക്കെതിരെ തലസ്ഥാനത്തും എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം
തിരുവനന്തപുരം : ഗവർണർക്കെതിരെ തലസ്ഥാനത്തും എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ജനറൽ ആശുപത്രിക്ക് സമീപമാണ് ഗവർണർക്ക് നേരെ എസ്.എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. സർവകലാശാലകളിലെ അച്ചടക്കം തിരികെ കൊണ്ടുവരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . തന്നെ ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടിയില്ലെന്ന് വിമർശിച്ച ഗവർണർ മാധ്യമങ്ങളോടും ക്ഷുഭിതനായി.ബിജെപി നേതാക്കളുടെ നിർദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, താൻ പോയത് മുസ്ലിം ലീഗ് പ്രസിഡൻ്റിൻ്റെ മകൻ്റെ കല്യാണത്തിനാണ്. ഒരു സുരക്ഷാ പ്രശ്നവുമുണ്ടായിരുന്നില്ലെന്നും ഗവർണർ പറഞ്ഞു. കേരളത്തിൽ ബിജെപി ഒരു പ്രധാന ശക്തിയാണോ എന്ന് ചോദിച്ച ഗവർണർ, മാധ്യമങ്ങൾ ചോദ്യങ്ങൾ വഴിതിരിച്ചുവിടുന്നുവെന്നും വിമര്‍ശിച്ചു. കോഴിക്കോട്ടെ ജനങ്ങള്‍ കാണിച്ചത് വലിയ സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.