തമിഴ്നാട്ടിൽ കനത്ത മഴ : തൂത്തുക്കുടി റെയിൽവേ സ്റ്റേഷൻ വെള്ളത്തിൽ
ചെന്നൈ: തുടർച്ചയായി പെയ്യുന്ന മഴയില്‍ തെക്കൻ തമിഴ്നാട്ടില്‍ പ്രളയ സമാന സ്ഥിതി. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷൻ വെള്ളത്തില്‍. ഇവിടെ ആയിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. തെക്കൻ തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട് തുടരുംവെള്ളം കുത്തിയൊഴുകി ട്രാക്കുകള്‍ തകര്‍ന്നതോടെ ട്രെയിൻ പിടിച്ചിട്ടു. തിരുച്ചെന്തൂരില്‍ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് 20 മണിക്കൂറോളമായി കുടുങ്ങിക്കിടക്കുന്നത്.