നിക്ഷേ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ തെളിവെടുപ്പ് ഇന്ന് നടക്കും
തൃശൂര്‍: തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ തെളിവെടുപ്പ് ഇന്ന് നടക്കും.ആദംബസാറിലെ ഓഫീസ്, പുഴക്കലിലെ കോര്‍പ്പറേറ്റ് ഓഫീസ്,, ഇടപാട് രേഖകള്‍ ഒളിച്ചു കടത്തി സൂക്ഷിച്ചിരുന്ന പുതുക്കാട് പാലാഴിയിലെ വാടകവീട് എന്നിവിടങ്ങളിലെ ത്തിച്ചാവും തെളിവെടുപ്പ് . നിലവില്‍ 2.25 ലക്ഷമാണ് സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനിയുടെ അക്കൗണ്ടിലുള്ളത്. വന്‍ തുകകള്‍ ആറ് മാസത്തിനുള്ളില്‍ റാണ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തല്‍ . ഇന്നലെ പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടും റാണ കൃത്യമായ മറുപടി നല്‍കിയിട്ടില്ല .പണം ബിസിനസില്‍ നിക്ഷേപിച്ചുവെന്ന ഒറ്റ മറുപടിയാണ് നല്‍കിയത്. ഒറ്റ ഉത്തരം നല്‍കുന്നത് ആസൂത്രിതമാണെന്ന സംശയം പൊലീസിനുണ്ട്. 33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീണ്‍ റാണ സ്വീകരിച്ച നിക്ഷേപം. ഈ പണം എവിടേക്ക് പോയി എന്നതിലാണ് റാണ ഒളിക്കുന്നത്.