പ്രത്യാശയയുടെ കിരണം വീണ്ടും ഓരോ ഹൃദയങ്ങളിലും ഉദിച്ചു പൊങ്ങുന്ന ദിവസമായ ഇന്ന് : ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഐ.മീഡിയുടെ ഈസ്റ്റർ ആശംസകൾ

Spread the love

പ്രത്യാശയയുടെ കിരണം വീണ്ടും ഓരോ ഹൃദയങ്ങളിലും ഉദിച്ചു പൊങ്ങുന്ന ദിവസമാണ് ഈസ്റ്റര്‍. പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം യേശുവിന്റെ വാക്ക് നിറവേറാന്‍ കാത്തിരുന്നവര്‍ക്ക് പുനരുദ്ധാനത്തിലൂടെ പ്രതീക്ഷയുടെ പുതിയ തിരിനാളം പകരുന്ന ദിനം കൂടിയാണ് ഈസ്റ്റര്‍. അമ്പത് ദിവസത്തെ നോമ്പിനും ഒരുക്കത്തിനും ശേഷം യേശു വീണ്ടും ഓരോ മനസ്സുകളിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഈസ്റ്ററിലൂടെ.

കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതു കൊണ്ടു തന്നെ ഈസ്റ്ററെന്നാൽ വിശ്വാസികൾക്ക് ഉയർപ്പ് തിരുന്നാൾ കൂടിയാണ്. ദുഃഖ വെള്ളിയ്ക്കും കുരിശുമരണത്തിനും ശേഷം ഉയര്‍ത്തെഴുന്നേറ്റ യേശു, ഏത് പീഡനസഹനത്തിനും ശേഷം പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടാകുമെന്ന സന്ദേശമാണ് തന്റെ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ചത്. ഈസ്റ്റർ ദിനത്തിൽ പ്രത്യാശയുടെ ഒരു ലോകം പ്രിയപ്പെട്ടവർക്കും ആശംസിക്കാം.

Leave a Reply

Your email address will not be published. Required fields are marked *