ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയനത്തിന് സി.സി.ഐ അംഗീകാരം*
*
കൊച്ചി 19-04-2025: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള നിർദ്ദിഷ്ട ലയനത്തിന് അംഗീകാരം നൽകി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ). ഏപ്രിൽ 15 ന് നടന്ന യോഗത്തിൽ 2002ലെ കോമ്പറ്റീഷൻ ആക്ട് സെക്ഷൻ 31(1) കീഴിലാണ് ലയനം അംഗീകരിച്ചത്. ലയനത്തിന് ശേഷം ‘ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ’ ആസ്റ്റർ പ്രൊമോട്ടേഴ്‌സും ബ്ലാക്ക്‌സ്റ്റോണും സംയുക്തമായി നിയന്ത്രിക്കും. ഇതോടെ, രാജ്യത്തുടനീളം ഉന്നത നിലവാരമുള്ള വൈദ്യ പരിചരണം വ്യാപിപ്പിക്കുക എന്ന പൊതു കാഴ്ചപ്പാടുള്ള രണ്ട് മുൻനിര ആരോഗ്യ സംരക്ഷണ ദാതാക്കൾ ഒത്തുചേരും.
” ലയനം പൂർത്തിയാകുന്നതിന്, സി.സി.ഐ അംഗീകാരം സുപ്രധാന നാഴികക്കല്ലാണ്. റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലുള്ള ലയനം വെറും റിസോഴ്സുകൾ ഏകീകരിക്കുക എന്നതല്ല, മറിച്ച് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലകളിൽ ഒന്ന് കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്ചപ്പാട്, വൈദഗ്ദ്ധ്യം, പ്രതിബദ്ധത എന്നിവയുടെ കൂടിച്ചേരലാണ്. ആരോഗ്യ സംരക്ഷണ ലഭ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പൊതു കാഴ്ചപ്പാടിന്റെയും കൂട്ടായ കഴിവിന്റെയും ശക്തിയെയാണ് ഈ അംഗീകാരം തുറന്നുകാട്ടുന്നത്. ആസ്റ്ററിന്റെയും ക്വാളിറ്റി കെയറിന്റെയും വിപുലമായ ശൃംഖലകളുടെയും പ്രവർത്തന വൈദഗ്ധ്യത്തിന്റെയും ഈ ഒത്തുചേരൽ ലോകോത്തര ആരോഗ്യ സംരക്ഷണം എല്ലാവർക്കും നൽകുന്നതിനും നൂതനമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും രോഗികളുടെ ചികിത്സാഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ ശേഷിയെ ഗണ്യമായി ശക്തിപ്പെടുത്തും. ആരോഗ്യ സംരക്ഷണത്തിൽ ഒരു പുതിയ യുഗത്തിന് നമ്മൾ ഒരുമിച്ച് വേദിയൊരുക്കുകയാണ്.” ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ലയനത്തിന് ശേഷം ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന്’ ആസ്റ്റർ ഡിഎം, കെയർ ഹോസ്പിറ്റൽസ്, കിംസ്ഹെൽത്ത്, എവർകെയർ എന്നിങ്ങനെ നാല് മുൻനിര ബ്രാൻഡുകളുടെ സംയോജിത പോർട്ട്‌ഫോളിയോ ഉണ്ടായിരിക്കും. 27 നഗരങ്ങളിലായി 38 ആശുപത്രികൾ, 10150ലേറെ കിടക്കകൾ എന്നിങ്ങനെ ഇന്ത്യയിലെ ഏറ്റവും മികച്ച 3 ആശുപത്രി ശൃംഖലകളിലൊന്നായി ലയനത്തിന് ശേഷം ഈ സ്ഥാപനം മാറും. ‘ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ’, സ്ഥാപനത്തിന്റേതായ വരുമാനത്തിലൂടെയും കൈവശമുള്ള പണത്തിലൂടെയും ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് അവസരങ്ങളിലൂടെയും 2027നുള്ളിൽ 13,300 കിടക്കകൾ എന്ന നിലയിലേക്ക് വളരുമെന്ന് പ്രതീക്ഷിക്കുന്നു.
വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനും, പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, രോഗി പരിചരണത്തിന്റെ നിലവാരം ഉയർത്തുന്നതിനും സഹായിക്കുന്ന കൂട്ടുപ്രവർത്തനത്തിന് ഈ സംയോജനത്തിലൂടെ തുടക്കമാകും. മികച്ച രീതികൾ പങ്കിടുകയും ക്ലിനിക്കൽ പ്രോട്ടോക്കോളുകളുടെ സ്റ്റാൻഡേർഡൈസേഷൻ, സ്പെഷ്യാലിറ്റികളിലുടനീളം സഹകരണം എന്നിവ സാദ്ധ്യമാക്കുകയും ചെയ്യും. ഇത് മെച്ചപ്പെട്ട ചികിത്സാഫലങ്ങളിലേക്കും സേവനനിലവാരത്തിലേക്കും നയിക്കും. കൂടാതെ, വിപുലീകരണത്തിലൂടെ നൂതന ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കൂടുതൽ നിക്ഷേപം സാദ്ധ്യമാക്കുകയും നവീകരണം പ്രോത്സാഹിപ്പിക്കുകയും ബുദ്ധിമുട്ടില്ലാതെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാനുഭവങ്ങൾ പ്രാപ്തമാക്കുകയും ചെയ്യും. ലയന ഇടപാട് ഈ വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.