കോതമംഗലത്ത് പുകപുരക്ക് തീപിടിച്ചു തീ അണയ്ക്കുവാൻ അഗ്നി രക്ഷാ സേനയും എത്തി
കോതമംഗലം : കോതമംഗലത്ത് പുകപുരക്ക് തീപിടിച്ചു തീ അണയ്ക്കുവാൻ അഗ്നി രക്ഷാ സേനയും എത്തി. കീരംബാറ സ്വദേശി ചെറായിൽ ജോർജ് മാത്യൂവിൻ്റെ വീട്ടിലെ പുക പുരക്കാണ് തീപിടിച്ചത്. ഏകദേശം 500 കിലോ ഒട്ടുപാലും കെട്ടിടം ഭാഗികമായും കത്തിനശിച്ചു.കോതമംഗലം അഗ്നി രക്ഷാ സേനയുടെ രണ്ട് യുണിറ്റ് എത്തി തീ അണച്ചു. സീനിയർ ഫയർ ഓഫീസർ സിദ്ധീഖ്ഇസ്മായിലിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ കെ. വി. ദിപേഷ്, ഒ ജി രാഗേഷ്, പി.എം നിസാമുദീൻ,പി.കെ ശ്രീജിത്ത്, അനുരാജ് എം ആർ, ഷെഹീൻ എസ്, ജീസൻ,കെ. യു സുധീഷ് എന്നിവരാന്ന് രക്ഷാപ്രവർത്തനം നടത്തിയത്.