റോഡിലൂടെ നടന്നപോയ വൃദ്ധനെ കാർ ഇടിച്ച് തെറിപ്പിച്ചു
കോതമംഗലം ചേലാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് അനിയാ ചർച്ച് ജംഗ്ഷനിൽ വച്ച് ഇന്ന്(വെള്ളി) ഉച്ചയോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചയാളെ ദിശതെറ്റി എത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചേലാട് പള്ളിത്താഴത്ത് മണ്‍പാത്രങ്ങള്‍ വില്‍ക്കുന്നയാളാണ് അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു.