ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതല്‍

Spread the love

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ഇന്ന് തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാല്‍. ഇതിനായി 900 കോടി അനുവദിച്ചു.ജൂണ്‍ മാസത്തെ പെൻഷൻ ആയി 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കള്‍ക്ക്‌ ലഭിക്കുക. അഞ്ച് മാസത്തെ കുടിശ്ശികയാണ് ഇനി നല്‍കാനുള്ളത്. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നല്‍കിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *