കഴക്കൂട്ടത്ത് എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
തിരുവനന്തപുരം : കഴക്കൂട്ടത്ത് എം ഡി എം എയുമായി യുവാക്കൾ പിടിയിൽ. പേട്ട സ്വദേശികളായ എബിൻ (19) , അതുൽ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. സിഗരറ്റ് പാക്കറ്റിനുള്ളിൽ 20 ഗ്രാം എം.ഡി.എം എ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് സിഗരറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങി ബൈക്കിൽ പേട്ടയിലേയ്ക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ സാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ വിൽപ്പന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ ബംഗളൂരുവിൽ നിന്ന് മടങ്ങി വരുന്ന വിവരം പൊലീസിന് ലഭിച്ചത്.