നെയ്യാർഡാം സ്വദേശിയായ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കൂടുതൽ അന്വേഷണത്തിലേക്ക്
തിരുവനന്തപുരം: നെയ്യാർഡാം സ്വദേശിയായ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കൂടുതൽ അന്വേഷണത്തിലേക്ക് പോലീസ്. കേസിൽ പിടിയിലായ വിമൽ രാജിന് പുറമേ മറ്റാർക്ക്ങ്കിലും കേസിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. പതിവായി തീർഥാടനത്തിന് പോകാറുള്ളതിനാലാണ് തുടക്കത്തിൽ അന്വേഷിക്കാതിരുന്നതെന്നാണ് മക്കൾ പറയുന്നത്.61കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കുന്നത് കഴിഞ്ഞ പതിനൊന്നിനാണ്. മൂന്നാഴ്ച മുൻപ് പള്ളിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതാണെന്നും പിന്നീട് ഒരു വിവരവും ഇല്ലെന്നുമായിരുന്നു പരാതി. വര്‍ക്കലയിലും വേളാങ്കണ്ണിയിലും ഇവര്‍ എത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പക്ഷേ പിന്നീട് എങ്ങോട്ട് പോയെന്ന് ഒരു തെളിവും ലഭിച്ചില്ല. ഇതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടെന്ന വിവരം തിരുനല്‍വേലി പൊലീസ് ഇന്നലെ അറിയിക്കുന്നത്.