ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി
ബറേലി : ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി മുഹമ്മദ് ഒവൈസ് (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്രയിലെ ഹോസ്റ്റലിലെ 87-ാം മുറിയിലാണ് ഒവൈസ് താമസിച്ചിരുന്നത്. ഉത്തർ പ്രദേശഗിലെ സിബി ഗഞ്ച് പ്രദേശത്തെ സെൻ്റർ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ജാമിത് – ഉർ – റാസ മദ്രസയിൽ ആലിമിയത്ത് കോഴ്സ് പഠിക്കുകയായിരുന്നു മുഹമ്മദ് ഒവൈസ്.ഇന്ന് രാവിലെ സഹപാഠികൾ മുഹമ്മദ് ഒവൈസിനെ വിളിച്ചപ്പോൾ ദീർഘ നേരമായിട്ടും റൂം തുറന്നില്ല. ഇതോടെ സഹപാഠികൾ ഹോസ്റ്റൽ ജീവനക്കാരെ അറിയിച്ചിനെതുടർന്ന് ഹോസ്റ്റൽ ജീവനക്കാർ തള്ളി തുറന്നപ്പോഴാണ് ഒവൈസ് റൂമിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ സിബി ഗഞ്ച് സ്റ്റേഷനിൽ വിവരം അറിയിച്ചു. സിബി ഗഞ്ച് സ്റ്റേഷൻ ഹൗസർ ഓഫീസർ അശുതോഷ് നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു..ഫോറൻസിക് സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി, വിരലടയാളങ്ങളും മറ്റ് സുപ്രധാന തെളിവുകളും ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട് എസ്എച്ച് ഒ അശുതോഷ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിബീഹാറിലെ ഒവൈസിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ‘ ഒവൈസിൻ്റെ കുടുംബംഗങ്ങൾ എത്തിയുടനെ മൃതദേഹം കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.