EYEMEDIA NEWS

Spread the love

തിരുവനന്തപുരം : കേരള ക്ഷേത്ര സംരക്ഷണ സമിതി കർക്കടക മാസം രാമായണമാസാചാരണത്തിന്റെ ഭാഗമായി രാമായണ സമ്മേളനം തിരുവനന്തപുരം ശാസ്തമംഗലം കുമാരരാമം ക്ഷേത്രത്തിൽ, ചിന്മയ മിഷൻ കേരള ചീഫ് വിവിക് അനാന്താ സ്വാമികൾ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ സ്വാഗതം പറഞ്ഞു. സ്വാമി സുകുമാരാനന്ദ രാമായണ ആശയം വിവർത്തനം ചെയ്തു. രാമായണമാസാചാരണ സ്വാഗതസംഘം ചെയർമാൻ മോഹൻദാസ് എൻജിനീയറിങ് കോളേജ് സെക്രട്ടറി റാണി മോഹൻദാസ് രാമായണ സന്ദേശം നൽകി ചിന്മയ വിഷൻ ദക്ഷിണ കേരള ചീഫ് സ്വാമി സുധീർ ചൈതന്യ രാമായണ സന്ദേശം നൽകി ജില്ലാ അധ്യക്ഷൻ മുക്കം പാലമൂട് രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി പത്മാവതി അമ്മ, മാതൃസമിതി സംസ്ഥാന അധ്യക്ഷ രമ ടീച്ചർ, പാറയിൽ ആശ്രമം സ്വാമി ജനാർദ്ദന സ്വാമി, മേഖലാ സെക്രട്ടറി വെള്ളായണി ഭുവനചന്ദ്രൻ, സംയോജക പാപ്പനംകോട് അനിൽ, ജില്ലാ സെക്രട്ടറി ശാസ്തമംഗലം അനിൽ, മാതൃസമിതി സെക്രട്ടറി അജിത എന്നിവർ സംസാരിച്ചു. തുടർന്ന് നഗരങ്ങളിൽ നിന്ന് എത്തിയ അമ്മമാർ ശ്രീരാമ അഷ്ടോത്തര അർച്ചന ശ്രീരാമ വിഗ്രഹത്തിൽ സമർപ്പിച്ചു തുടർന്ന് ക്ഷേത്ര മേൽശാന്തി ദീപാരാധന നടത്തി. രാമായണം ഇന്ന് ലോകത്തിൽ വളരെ സന്ദേശം നൽകുന്ന ഒരു ഭക്തി കാവ്യഗ്രന്ഥമാണെന്ന് സ്വാമി വിവേക്താനന്ദ പറഞ്ഞു. നമ്മുടെ സംസ്കാരവും നമ്മുടെ പൈതൃകവും നമ്മുടെ ഇതിഹാസ ഗ്രന്ഥങ്ങളായ രാമായണവും, ഭാഗവതവും, ഗീതയും ഒക്കെ ആണെന്ന് സ്വാമിജി വ്യക്തമാക്കി. പാദപൂജകൾ പോലുള്ള പൂജകൾ ഭാരതത്തിന്റെ സംസ്കാരമാണെന്ന് സംസ്കൃതിയിൽ ഉള്ള ആചാരമാണെന്നും സ്വാമിജി എടുത്തുപറഞ്ഞു. മൂഢ ലോകത്ത് ഉള്ളവരാണ് ഇത്തരം സംസ്കാരങ്ങളെ എതിർക്കുന്നതെന്നും സ്വാമിജി വ്യക്തമാക്കി. സംസ്ഥാന തുടർന്നിളം രാമായണ സമ്മേളനങ്ങൾ കവിയിരങ്ങൾ ചിത്രരചന മത്സരങ്ങൾ രാമകഥ ആസ്പദമാക്കിയ പ്രച്ഛന്നവേഷങ്ങൾ കഥാകഥനങ്ങൾ രാമായണ സന്ദേശരഥയാത്രകൾ നടത്തുവാനും കേരളക്ഷേത്ര സംരക്ഷണ സമിതി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *