സംസ്ഥാനത്ത് തുലാവർഷ കെടുതി രൂക്ഷമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷ കെടുതി രൂക്ഷമാകുന്നു. തുലാവർഷം ഇന്നലെ മുതൽ കേരളത്തിൽ സജീവമാകുമെന്നായിരുന്നു ചില അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. കാലവർഷത്തിൽ നിന്ന് വളരെയധികം വ്യത്യതമായി കാലവസ്ഥയാകും തുലാവർഷത്തിൽ. ഉച്ചയ്ക്ക് ശേഷമാണ് സാധാരണ മഴ ശക്തമാകുക. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജിലക്കളിൽ ഇന്ന് ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിലാണ് നിലവിൽ ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ എന്നിങ്ങനെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വരും മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷമായതിനാൽ ഇടിമിന്നലിനെയും ഭയക്കണം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 20ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നത് മൂലം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ രാവിലെ മുതൽക്കെ പരക്കെ മഴ ലഭിക്കുന്നുണ്ട്. ഞായറാഴ്ച്ചയോടെ ഇത് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം തീരത്ത് 0.9 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും ശക്തമായ മഴഓറഞ്ച് അലർട്ട്നിലവിൽ സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിൽ മാത്രമാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് നൽകിയിട്ടില്ല.യെല്ലോ അലർട്ട്17 ഇന്ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ18 ശനി: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്19 ഞായർ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ്20 തിങ്കൾ: വയനാട്, കണ്ണൂർ