ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ള സുരക്ഷാക്രമീകരണങ്ങളില്‍ ധാരണയായി

Spread the love

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ള സുരക്ഷാക്രമീകരണങ്ങളില്‍ ധാരണയായി. സുരക്ഷ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. രാജ്ഭവനുള്ളിലെ ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് സംഘം ഏറ്റെടുക്കും. പ്രവേശന കവാടത്തില്‍ പൊലീസ് തന്നെ സുരക്ഷ ഒരുക്കും. ഗവര്‍ണറുടെ റൂട്ട് തീരുമാനിക്കുന്നത് പൊലീസ് ആയിരിക്കും. മറ്റ് സുരക്ഷ നടപടികളും പൊലീസ് തുടരും. പൊലീസും സിആര്‍പിഎഫും സംയുക്തമായി സുരക്ഷ കൈകാര്യം ചെയ്യുമെന്നും തീരുമാനമായി.ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ നേരത്തെ അറിയിച്ചിരുന്നു. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്എഫ്.എയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് നടപടി.പ്രതിഷേധത്തിന് പിന്നാലെവാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍, പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് എഫ്ഐആര്‍ രേഖകള്‍ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *