നീലക്കുയിൽ നാടക സംവിധായകൻ ശ്രീ സി വി പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2016-ൽ തീയേറ്ററുകളിലെത്തിയ കലാമൂല്യമുള്ള മികച്ച സിനിമ “ആൾരൂപങ്ങളുടെ” തിരക്കഥ, പുസ്തക രൂപത്തിലാക്കി പുറത്തിറക്കുന്നു
.
oct 18th – ന് (SAT) വൈകുന്നേരം 6 മണിക്ക്, തിരു ഏരീസ് പ്ളക്സ് ഗ്രൗണ്ട് ഫ്ളോർ തീയേറ്ററിൽ വെച്ച് കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി ബഹു വി ശിവൻകുട്ടി അവർകൾ പ്രകാശന കർമ്മം നിർവ്വഹിക്കുന്നു. പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിക്കുന്നത് പ്രശസ്ത ചലച്ചിത്രകാരൻ ശ്രീ ശ്യാമപ്രസാദാണ്.
തിരക്കഥ പുസ്തക പ്രകാശനത്തോടനുബ്ബന്ധിച്ച് അന്ന് 3.30 pm – ന് ആൾരൂപങ്ങൾ സിനിമ പ്രദർശനം അതേ തീയേറ്ററിൽ ഉണ്ടായിരിക്കുന്നതാണ്.
ആശംസകൾ അറിയിക്കുന്നത് പ്രശസ്ത കവി ശ്രീ ഗിരീഷ് പുലിയൂർ, പ്രശസ്ത നടൻ ശ്രീ ജോബി, ആൾരൂപങ്ങളിലെ നായികയും പ്രശസ്ത അഭിനേത്രിയുമായ മിസ്സ് മായ വിശ്വനാഥ് എന്നിവരാണ്. സ്വാഗത പ്രാസംഗികൻ പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ തിയറ്റർ ആർട്ടിസ്റ്റും കാഥികനുമായ ശ്രീ വഞ്ചിയൂർ പ്രവീൺകുമാറാണ്
എല്ലാ പ്രിയപ്പെട്ടവരെയും അന്നേ ദിവസം മൂന്നുമണിയോടെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.
NB: ഇതൊരു സമം ആർട്സ് തിരുവനന്തപുരം സംഘാടനം …….