എക്സൈസ് വേട്ടക്കിറങ്ങി : 733 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ
തലശേരി : ഗുഡ്സ്ഓട്ടോയിൽ കടത്തുകയായിരുന്ന 80 കെയ്സുകളിലായി733 ലിറ്റർ മാഹി മദ്യവുമായി പ്രതി പിടിയിൽ.അഴിയൂർ സ്വദേശി എ.കെ.ചന്ദ്രനെ (54) യാണ്കണ്ണൂർ എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽന്യൂമാഹിയിൽ വെച്ച് കുത്തുപറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ്. എ. കെ. യുടെ നേതൃത്വത്തിലുള്ള കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും കണ്ണൂർ എക്സൈസ് ഇന്റലിജൻസും ചേർന്ന് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച പി.വൈ.03.എ.8921 നമ്പർ ഗുഡ്സ് ഓട്ടോ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.റെയ്ഡിൽസർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷിനെ കൂടാതെ ഐ.ബി. പ്രിവന്റീവ് ഓഫീസർമാരായ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സി.പി.ഷാജി, സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ പ്രമോദൻ. പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി ,വിഷ്ണു .എൻ. സി., ബിനീഷ്. എ.എം, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.