‘സ്വകാര്യ സര്‍വകലാശാല കാലത്തിന് അനുസരിച്ചുള്ള തീരുമാനം’ : മന്ത്രി ആർ ബിന്ദു

Spread the love

സ്വകാര്യ സര്‍വകലാശാല വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തുവെന്നും ഇനി ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കണമെന്നും മന്ത്രി ആര്‍ ബിന്ദു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രണമുള്ള സര്‍വകലാശാല ആവും നിലവില്‍ വരിക. കാലഘട്ടത്തിന് അനിവാര്യമായ തീരുമാനം ആണിതെന്നും അവർ പറഞ്ഞു.

പൊതു സർവകലാശാലകളെ മാറ്റങ്ങളിലേക്ക് നയിക്കാവുന്ന തീരുമാനമാണിത്. തീരുമാനത്തെ സി പി ഐ എതിര്‍ത്തിട്ടില്ല, ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടത്. സർക്കാരിന് കൃത്യമായി നിരീക്ഷിക്കാനാവുന്ന സംവിധാനം ആകും നടപ്പാക്കുക. ശ്യാം മേനോന്‍ കമ്മീഷന്‍ അടക്കം സ്വകാര്യ സര്‍വകലാശാല അനിവാര്യതയാണെന്ന് പറഞ്ഞിട്ടുണ്ട്. മൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാര്‍ക്‌സിസ്റ്റ് തീരുമാനമാണ് ഇപ്പോഴത്തേത്.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ 80 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളാണ്. സംവരണ മാനദണ്ഡങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാവും ബില്‍ അവതരിപ്പിക്കുക. കാര്യങ്ങൾ എസ്എഫ്ഐയെ ബോധ്യപ്പെടുത്താനായിട്ടുണ്ട്. സിപിഐഎമ്മിന്റെ നയപരമായ തീരുമാനമാണിത്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ട്. പരിഗണനയിലുള്ള ബില്ലുകള്‍ സംബന്ധിച്ച് ഗവര്‍ണറോട് സംസാരിച്ചുവെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *