അറബിക്കടലിലെ കപ്പൽ അപകടം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

Spread the love

കേരളത്തിൻ്റെ സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. തീരപ്രദേശത്ത് ഉള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി.

MSC ELSA3 എന്ന കപ്പൽ പൂർണ്ണമായും മുങ്ങിയതിനെ തുടർന്നുള്ള സാഹചര്യം നേരിടുന്നതിനെ കുറിച്ച് ആലോചിക്കാനാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്.

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷിച്ചു. തീരപ്രദേശത്ത് ഉള്ളവർ ജാഗ്രത പാലിക്കണം.

കപ്പലിൽ 643 കണ്ടെയിനറുകൾ ഉണ്ടായിരുന്നു. ഇവയിൽ 73ൽ കാലി കണ്ടെയിനറുകൾ ആണ്. 13 എണ്ണത്തിൽ ചില അപകടകരമായ വസ്തുക്കൾ ആണ്. ഇവയിൽ ചിലതിൽ കാൽസ്യം കാർബൈഡ് എന്ന വെള്ളം ചേർന്നാൽ തീ പിടിക്കാവുന്നതും പൊള്ളലിന് കാരണമാകാവുന്നതുമായ രാസവസ്തുവും ഉണ്ട്. കപ്പലിലെ ഇന്ധനവും ചോർന്നിട്ടുണ്ട്.

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 9 കണ്ടെയ്നറുകൾ കരയ്ക്കടിഞ്ഞു. ശക്തികുളങ്ങര ഹാർബറിന് സമീപം നാല് എണ്ണവും ചവറയ്ക്ക് സമീപം മൂന്ന് എണ്ണവും ചെറിയഅഴീക്കലിൽ ഒരെണ്ണവും ആലപ്പുഴ തൃക്കുന്നപ്പുഴയിൽ മറ്റൊരെണ്ണവും കണ്ടെത്തി. കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാൻ പൊടി തളിക്കുന്ന ജോലി പുരോഗമിക്കുകയാണ്.

ടയർ 2 , ഇൻസിഡന്റ് ക്യാറ്റഗറിയിൽ ഉള്ള ദുരന്തം ആയതിനാൽ ദേശിയ സേനകളെയും സൗകര്യങ്ങളെയും റിസോഴ്സുകളും ഉപയോഗിച്ചാണ് പ്രതികരണ- പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് . കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ആണ് ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അദ്ധ്യക്ഷൻ.

Leave a Reply

Your email address will not be published. Required fields are marked *