കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അഭിപ്രായത്തെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

Spread the love

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അഭിപ്രായത്തെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കളമശ്ശേരി സ്‌ഫോടനത്തെ കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും എംവി ഗോവിന്ദന്റേത് ഏത് സാഹചര്യത്തിൽ നടത്തിയ പ്രസ്താവനയാണ് എന്നറിയില്ലെന്നും യെച്ചൂരി പറഞ്ഞു. കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്നും യെച്ചൂരി പറഞ്ഞുപലസ്തീൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സ്‌ഫോടനമെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയോടായിരുന്നു യെച്ചൂരിയുടെ പ്രതികരണം. സംവരണം ഉറപ്പിക്കാൻ ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നും രാജസ്ഥാനിൽ 17 സീറ്റിലും മധ്യപ്രദേശിൽ 4 സീറ്റിലും ഛത്തിസ്ഗഢിൽ മൂന്ന് സീറ്റിലും പാർട്ടി മത്സരിക്കുമെന്നും യെച്ചൂരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *