പൊങ്കാല നിവേദിച്ചു ഭക്തർ മടങ്ങി തുടങ്ങി
തിരുവനന്തപുരം : പൊങ്കാല നിവേദിച്ചു ഭക്തർ മടങ്ങി തുടങ്ങി. ആറ്റുകാലമ്മയ്ക്ക് മനം നിറഞ്ഞ പൊങ്കാല നിവേദിച്ചിട്ടാണ് ഭക്തർ തിരിച്ചു മടങ്ങിയത്. ഇനി അടുത്ത വർഷ പൊങ്കാലയുടെ കാത്തിരിപ്പിലാണ് ഭക്തർ. ഉടൻ തന്നെ തിരുവനന്തപുരം നഗരസഭ ആറ്റുകാൽ പൊങ്കാല ശുചീകരണ പ്രവർത്തനങ്ങൾ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്നു. ശുചീകരണ പ്രവർത്തനം മേയർ ആര്യ രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്യുന്നത്. ലക്ഷക്കണക്കിന് ഭക്തരാണ് കൊവിഡിനു ശേഷം ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ തലസ്ഥാനത്ത് നഗരത്ത് എത്തിയത്. പ്രശസ്ത താരങ്ങളും അവരുടെ തിരക്കുകൾ മാറ്റിവെച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു. പണ്ടാര അടുപ്പിൽ തീ കൊളുത്തുന്ന സമയത്ത് ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ , വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി , ദേവസ്വം ബോർഡ് മന്ത്രി രാധാകൃഷ്ണൻ , ഗതാഗത മന്ത്രി ആൻറണി രാജു , ശശി തരൂർ എം.പി, രാജ്യസഭ എം.പി റഹീം , കോവളം എം.എൽ.എ , നഗരസഭ മേയർ ആര്യ രാജേന്ദ്രൻ , ബിജെപി അധ്യക്ഷൻ സുരേന്ദ്രൻ , ഡി.ജി.പി അനിൽകാന്ത് , തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.