തലസ്ഥാനത്ത് വീണ്ടും ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാക്രമണം
തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. ലുട്ടാപ്പിയെ ഇന്നോവ കാറിലെത്തിയ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചതെന്ന് കണ്ടുനിന്ന ദൃക്സാക്ഷികൾ പറഞ്ഞു. ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്തമാണ് സംഭവം അരങ്ങേറിയത്. മാരകമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.